മുംബൈ: രാജ്യത്തെ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർ സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ കെവൈസി(നോ യുവർ കസ്റ്റമർ) വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെട്ട് എസ്എംഎസ് അയച്ചാണു സംഘം തട്ടിപ്പ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹാക്കർമാർ മൊബൈൽ ഫോണിലേക്ക് അയയ്ക്കുന്ന എസ്എംഎസിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ പേര്, യൂസർ ഐഡി പാസ്വേഡ് തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെടുന്ന പേജിലേക്കാകും ഉപയോക്താക്കൾ എത്തുക. ഇതിനു ശേഷം ഫോണിൽവന്ന ഒടിപി നൽകി മറ്റൊരു പേജിൽ ലോഗ് ഇൻ ചെയ്യാൻ ആവശ്യപ്പെടും. ഈ പേജിൽ അക്കൗണ്ട് ഉടമയുടെ പേര് ജനനത്തീയതി തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുക .50 ലക്ഷം രൂപയുടെ സമ്മാനം നൽകാമെന്ന വ്യാജേനയും സംഘം തട്ടിപ്പു നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, തങ്ങൾ ഇത്തരത്തിലുള്ള സമ്മാനപദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യാജ ഉറവിടങ്ങളിൽനിന്നു വരുന്ന സന്ദേശങ്ങളെ സംബന്ധിച്ച് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും എസ്ബിഎെ അറിയിച്ചു.
എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ
11:03 PM Jul 09, 2021 | Deepika.com