ഫ്രാൻസിസ് മാർപാപ്പയുടെ ശസ്ത്രക്രിയ വിജയം
11:55 PM Jul 05, 2021 | Deepika.com
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ വൻകുടലിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമെന്നു വത്തിക്കാൻ. റോമിലെ എ. ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കിലായിരുന്നു ഞായറാഴ്ച വൈകുന്നേരം മാർപാപ്പയ്ക്കു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ മൂന്നു മണിക്കൂർ നീണ്ടു. അദ്ദേഹം ഒരാഴ്ച ആശുപത്രിയിൽ തുടർന്നേക്കും. മാർപാപ്പ സുഖമായിരിക്കുന്നുവെന്നു വത്തിക്കാൻ വക്താവ് മാത്തിയോ ബ്രൂണി അറിയിച്ചു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണു അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റാകുന്നത്.