കൊച്ചി: റിലയന്‍സ് നിപോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി തങ്ങളുടെ പങ്കാളിത്ത പോളിസി ഉടമകള്‍ക്ക് 2021 വര്‍ഷത്തേക്ക് 306.88 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നടത്തിയ മികച്ച സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോണസ്.
50 കോടി രൂപയുടെ അറ്റാദായമാണ് ഇക്കാലത്ത് കമ്പനി കൈവരിച്ചത്. പ്രഖ്യാപന പ്രകാരം 2021 മാര്‍ച്ച് 31ന് നിലവിലുള്ള പങ്കാളിത്ത പോളിസികളില്‍ ബോണസ് വരവു വയ്ക്കപ്പെടും. പോളിസികളില്‍ കാലാവധി തീരുമ്പോഴോ മരണത്തെ തുടര്‍ന്നോ ഉറപ്പു നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളില്‍ ഇതുമൂലം വര്‍ധനയുണ്ടാകും. റിലയന്‍സ് നിപോണ്‍ ലൈഫിന്റെ 6,85,000 പങ്കാളിത്ത പോളിസി ഉടമകള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പങ്കാളിത്ത പോളിസി ഉടമകള്‍ക്ക് ബോണസ്
10:53 PM Jul 05, 2021 | Deepika.com