മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ചാവേർ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. നിയമസഭാ, പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ നടത്താൻ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈൻ റോബിൾ പ്രാദേശിക നേതാക്കളുമായി ധാരണയിൽ എത്തിയതിനു പിന്നാലെയാണ് മൊഗാദിഷുവിനെ കഫേയിൽ ചാവേർ പൊട്ടിത്തെറിച്ചത്.
ഇസ്ലാമിക ഭീകരസംഘടനയായ അൽക്വയ്ദയുമായി ബന്ധമുള്ള അൽ-ഷബാബാണ് ആക്രമണത്തിനു പിന്നിലെന്നു പ്രധാന മന്ത്രി ആരോപിച്ചു. കിഴക്കൻ ആഫ്രിക്കയിൽ തീവ്രവാദ സാന്നിധ്യം ശക്തമാണ്.
മൊഗാദിഷുവിൽ ചാവേർ ആക്രമണം; 10 പേർ കൊല്ലപ്പെട്ടു
12:23 AM Jul 04, 2021 | Deepika.com