കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് നാലാമതും കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു. 150 കോടി രൂപ സമാഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഹരിയായി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ക്ക് നാളെ മുതല്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. 26 നാണ് ഇഷ്യു അവസാനിക്കുന്നത്.
പത്തു നിക്ഷേപ പദ്ധതികളാണുള്ളത്. 12 മാസം മുതല്‍ 79 മാസം വരെ ദൈര്‍ഘ്യമുള്ള വിവിധ സ്കീമുകളില്‍ 10.50 ശതമാനം മുതല്‍ 11.50 ശതമാനം വരെ പലിശ ലഭിക്കും. നിക്ഷേപത്തുക 79 മാസം കൊണ്ട് ഇരട്ടിയാകുന്ന സ്കീമും ലഭ്യമാണ്. കടപ്പത്രങ്ങളുടെ മുഖവില 1,000 രൂപയും ഏറ്റവും കുറഞ്ഞ് നിക്ഷേപിക്കാവുന്ന തുക 5,000 രൂപയുമാണ്. കഴിഞ്ഞ തവണ കെഎല്‍എം ആക്സിവ നടത്തിയ ഇഷ്യു ഓവര്‍ സബ്സ്ക്രൈബ് ചെയ്തിരുന്നു.
ജൂലൈ അഞ്ചു മുതല്‍ കമ്പനിയുടെ എല്ലാ ശാഖകളിലും നിക്ഷേപകര്‍ക്ക് അപേക്ഷ നല്കാന് സൗകര്യമൊരുക്കിയിട്ടുണ്ട്. എന്‍സിഡിയിലൂടെ സമാഹരിക്കുന്ന മുഴുവന്‍ തുകയും ഗോള്‍ഡ് ലോണിന്റെ വിപുലീകരണത്തിനു വിനിയോഗിക്കുമെന്നു കെഎല്‍എം ചെയര്മാന് ഡോ. ജെ. അലക്സാണ്ടര്‍ പറഞ്ഞു.
കെഎല്‍എം ആക്സിവ വീണ്ടും ഓഹരി വിപണിയിലേക്ക്
12:22 AM Jul 04, 2021 | Deepika.com