പെഷവാർ: വഴിയിൽനിന്നു കിട്ടിയ ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്നു കുട്ടികൾ മരിച്ചു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖുവ പ്രവിശ്യയിലെ നസാർ ജില്ലയാണു സംഭവം.
കളി ബോംബ് അയിരിക്കുമെന്നു കരുതി കുട്ടികൾ ഈ ഗ്രനേഡ് ഉപയോഗിച്ച് കളിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസവും ഖൈബർ പഖ്തുൻഖുവയിൽ ഗ്രനേഡ് പൊട്ടി കുട്ടികൾ മരിച്ചിരുന്നു.
പാക്കിസ്ഥാനിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചു മൂന്നു കുട്ടികൾ മരിച്ചു
01:28 AM Jul 03, 2021 | Deepika.com