മുംബൈ: ജൂണിലെ ഇന്ത്യയുടെ കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 47.34 ശതമാനം വർധിച്ച് 3246 കോടി ഡോളറായി.
ജ്വല്ലറി ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയവയുടെ ചരക്കുനീക്കത്തിലെ ഉണർവാണു കയറ്റുമതി വർധിപ്പിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ 2200 കോടി ഡോളറും ഈ വർഷം മേയിൽ 3227 കോടി ഡോളറുമായിരുന്നു രാജ്യത്തിന്റെ കയറ്റുമതി.
ജൂണിലെ ഇറക്കുമതിയിലും വർധനയുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 96.33 ശതമാനം വർധിച്ച് 4186 കോടി ഡോളറായി. 2132 കോടി ഡോളറായിരുന്നു 2020 ജൂണിലെ ഇറക്കുമതി. ഇതോടെ രാജ്യത്തെ വ്യാപാരകമ്മി 940 കോടി ഡോളറായി.
അതേസമയം, നടപ്പുധനകാര്യവർഷത്തെ ആദ്യ ത്രൈമാസത്തിലെ കയറ്റുമതി 9536 കോടി ഡോളറായി വർധിച്ചു. മുൻവർഷം ഇതേ കാലയളവിൽ 5144 കോടി ഡോളറായിരുന്നു കയറ്റുമതി. ഏപ്രിൽ- ജൂണിലെ ഇറക്കുമതിയും 12614 കോടി ഡോളറായി വർധിച്ചു.
കയറ്റുമതിയിൽ വർധന
10:53 PM Jul 02, 2021 | Deepika.com