തൃശൂർ: കോവിഡ് രണ്ടാംതരംഗം ഉണ്ടാക്കിയ സാഹചര്യങ്ങൾമൂലം 2021 മേയ്, ജൂണ്‍ മാസങ്ങളിലെ ചിട്ടിലേലങ്ങൾ കെഎസ്എഫ്ഇ റദ്ദാക്കിയിരുന്നു. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തിൽ ചിട്ടിലേലങ്ങൾ ജൂലൈ മുതൽ പുനരാരംഭിക്കുകയാണ്. വിശദാംശങ്ങൾക്ക് അതാതു ശാഖകളുമായി ബന്ധപ്പെടണം.
ജനുവരി 20നു ശേഷം ചിട്ടി തവണകൾ കുടിശിക വരുത്തിയ, ചിട്ടി വിളിച്ചെടുക്കാത്തവർക്കു യാതൊരു പിഴപ്പലിശയും കൂടാതെ ജൂലൈ 31നുള്ളിൽ അത് അടച്ചുതീർക്കാവുന്നതാണ്. ചിട്ടി വിളിച്ചെടുത്തവരാണ് കുടിശിക വരുത്തിയതെങ്കിൽ ജൂലൈ 31നു മുമ്പ് ഡിവിഡന്റ് നഷ്ടപ്പെടാതെയും പിഴപ്പലിശയില്ലാതെയും കുടിശിക അടയ്ക്കാം. പാസ്ബുക്ക് വായ്പ, സ്വർണപ്പണയ വായ്പ എന്നിവയൊഴികെയുള്ള വായ്പാപദ്ധതികളിലും ജനുവരി 20നുശേഷം കുടിശിക വരുത്തിയവർക്ക് ജൂലൈ 31നു മുമ്പ് പിഴപ്പലിശയില്ലാതെ കുടിശിക അടയ്ക്കാവുന്നതാണെന്ന് മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ അറിയിച്ചു.
കെഎസ്എഫ്ഇ ചിട്ടിലേലങ്ങൾ പുനരാരംഭിക്കുന്നു
10:53 PM Jul 02, 2021 | Deepika.com