കൊച്ചി: കോവിഡില്‍ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഗോദ്റേജും പിട്ടാപ്പിള്ളില്‍ ഏജന്‍സീസും ചേര്‍ന്നൊരുക്കുന്ന ഒരു കോടി രൂപയുടെ കാഷ് ബാക്ക് ഓഫര്‍ പദ്ധതിക്കു തുടക്കം. ഡോക്ടേഴ്സ് ദിനത്തില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഐഎംഎ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ടി.വി. രവി ഉദ്ഘാടനം ചെയ്തു.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂമില്‍നിന്ന് ഗോദ്റേജ് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് എല്ലാ ഡിസ്കൗണ്ടിനും പുറമേ 1,000 രൂപയുടെ സ്പെഷല്‍ ഡിസ്കൗണ്ട് ഓഫര്‍ നല്കുന്ന പദ്ധതിയാണിതെന്നു പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു. പതിനായിരം പേര്‍ക്കാണ് ഓഫര്‍ ലഭിക്കുക. കേരളത്തില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഷോറൂമുകളുള്ള സ്ഥലങ്ങളിലെ എല്ലാ ആശുപത്രികളിലേക്കും അതാത് ബ്രാഞ്ചുകളിലെ ജീവനക്കാര്‍ കൂപ്പണുകള്‍ എത്തിക്കും.
താല്പര്യമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവരുടെ ഐഡി പ്രൂഫ് കാണിച്ചാല്‍ കൂപ്പണ്‍ ലഭിക്കും. കൂപ്പണ്‍ ലഭിക്കാത്തവര്‍ക്ക് ഷോറൂമില്‍ നേരിട്ടെത്തി കൂപ്പണ്‍ വാങ്ങാം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കൂപ്പണ്‍ ഉപയോഗിക്കാം.
പിട്ടാപ്പിള്ളിലില് ഒരുകോടിയുടെ കാഷ് ബാക്ക് ഓഫര്‍
10:53 PM Jul 02, 2021 | Deepika.com