തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ സമർപ്പിക്കാൻ കുടിശിഖയുള്ള ജിഎസ്ടി 3 ബി റിട്ടേണുകളിൽ പ്രഖ്യാപിച്ച ലേറ്റ് ഫീ ഇളവുകൾ ഓഗസ്റ്റ് 31 വരെ ലഭ്യമാകും. ജൂലൈ 2017 മുതൽ ഏപ്രിൽ 2021 വരെയുള്ള കാലയളവിലേക്ക് സമർപ്പിക്കാനുള്ള റിട്ടേണുകൾക്കാണ് ലേറ്റ് ഫീ ഇളവുകൾ.
ഈ കാലയളവിൽ ’നിൽ’ റിട്ടേണ്‍ സമർപ്പിക്കേണ്ട നികുതിദായകർ ലേറ്റ് ഫീയായി പ്രതിമാസം പരമാവധി 500 രൂപ മാത്രം അടച്ചാൽ മതി. എന്നാൽ മുൻ സാന്പത്തിക വർഷം ഒന്നരക്കോടി വരെ വിറ്റുവരവുള്ള നികുതിദായകർക്ക് പ്രതിമാസം പരമാവധി 2000 രൂപയും ഒന്നരക്കോടിക്കു മുകളിൽ അഞ്ചു കോടി വരെ വിറ്റുവരവുള്ളവർക്ക് പ്രതിമാസം പരമാവധി 5000 രൂപയും ലേറ്റ് ഫീയായി അടച്ച് റിട്ടേണ്‍ സമർപ്പിക്കാനാകും. കേന്ദ്ര നോട്ടിഫിക്കേഷൻ പ്രകാരമാണ് ലേറ്റ് ഫീയിലെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വർഷം 1.20 ലക്ഷം രൂപ ഉണ്ടായിരുന്ന ലേറ്റ് ഫീയിലാണ് ഇളവു വരുത്തിയിട്ടുള്ളത്.
ജിഎസ്ടി 3 ബി റിട്ടേണിലെ ലേറ്റ്ഫീ ഇളവുകൾ ഓഗസ്റ്റ് 31 വരെ
11:05 PM Jul 01, 2021 | Deepika.com