കൊച്ചി: ഹോങ്കോംഗിന്റെ ദേശീയ വിമാനകമ്പനിയായ കാത്തെ പസഫിക്കിന്റെ എന്‍ഡിസി കണ്ടന്റ് ഇനി വെര്‍ടെയ്ൽ ഡയറക്ട് കണക്ടു വഴി ലഭിക്കും.
ഷോപ്പിംഗ്, പ്രൈസിംഗ്, ഓര്‍ഡര്‍ തയാറാക്കുക, ഓര്‍ഡറില്‍ മാറ്റം വരുത്തുക, ഓര്‍ഡര്‍ റദ്ദാക്കുക തുടങ്ങി എന്‍ഡിസിയുടെ മുഴുവന്‍ സവിശേഷ സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ ലഭിക്കും.
ലോകമെമ്പാടുമുള്ള ട്രാവല്‍ ഏജന്‍സികള്‍ക്കു കാത്തെ പസഫിക്കിന്റെ എന്‍ഡിസി കണ്ടന്റ് വെര്‍ടെയ്ൽ ഡയറക്ട് കണക്ട് വഴി നേരിട്ട് സ്വീകരിക്കാം.
നിലവിലുള്ള വിമാന ടിക്കറ്റിംഗ് ഡിസ്ട്രിബ്യൂഷന്‍ സംവിധാനമായ ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റത്തിന്റെ (ജിഡിഎസ്) നിയന്ത്രണങ്ങളില്ലാതെ, വേഗത്തില്‍ എയര്‍ലൈന്‍ റീട്ടെയ്ലിംഗിലേക്കുള്ള മാറ്റം സാധ്യമാകുമെന്നു വെര്‍ടെയ്ൽ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജെറിന് ജോസ് പറഞ്ഞു.
കാത്തെ പസഫിക് എന്‍ഡിസി കണ്ടന്റ് വെര്‍ടെയ്ൽ ഡയറക്ട് കണക്ട് വഴി
11:05 PM Jul 01, 2021 | Deepika.com