പവന് 200 രൂപ കൂടി

11:05 PM Jul 01, 2021 | Deepika.com
കൊ​​​ച്ചി: ഇ​​​ടി​​​വി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന. ഗ്രാ​​​മി​​​ന് 25 രൂ​​​പ​​​യും പ​​​വ​​​ന് 200 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കൂ​​ടി​​യ​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,400 രൂ​​​പ​​​യും പ​​​വ​​​ന് 35,200 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ്രാ​​​മി​​​ന് 25 രൂ​​​പ കു​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ല വ​​​ര്‍​ധി​​​ച്ച​​​ത്.