മയാമി: അമേരിക്കയിലെ മയാമിയിൽ പന്ത്രണ്ടുനില പാർപ്പിടസമുച്ചയം ഭാഗികമായി തകർന്ന് ഒരാൾ മരിക്കുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മയാമി ബീച്ചിനു വടക്ക് സർഫ്സൈഡ് പട്ടണത്തിലായിരുന്നു ദുരന്തം.
കെട്ടിടത്തിന്റെ ഒരുവശം തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരു കയാണ്.
മയാമിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണു
11:26 PM Jun 24, 2021 | Deepika.com