കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ആഗോള വികസനത്തിന്റെ ഭാഗമായി ഹെദരാബാദിലെ കൊമ്പള്ളിയില്‍ പുതിയ ഷോറൂം ആരംഭിച്ചു. ഹൈദരാബാദില്‍ കമ്പനിയുടെ പത്താമത്തെ ഷോറൂമാണ് കൊമ്പള്ളിയില്‍ സുചിത്ര സര്‍ക്കിളിനു സമീപം ആരംഭിച്ചത്.
ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഖുത്ത്ബല്ലാപ്പുര് എംഎല്‍എ കെ.പി. വിവേകാനന്ദ ഷോറും ഉപയോക്താക്കള്‍ക്കായി തുറന്നുകൊടുത്തു. മലബാര്‍ ഗ്രൂപ്പ് കോ-ചെയര്മാന് ഡോ.പി.എ.ഇബ്രാഹിം ഹാജി, വൈസ് ചെയര്മാന് കെ.പി.അബ്ദുൾ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍, ഇന്റര്‍ നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
മലബാര്‍ ഗോള്‍ഡ് ഹൈദരാബാദിലെ പത്താമത് ഷോറൂം തുറന്നു
11:03 PM Jun 24, 2021 | Deepika.com