എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് ഐഡിഎഫ്സിയുമായി കൈകോർക്കുന്നു
11:03 PM Jun 24, 2021 | Deepika.com
കൊച്ചി: പ്രമുഖ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് നോണ്‍ലൈഫ് ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമായി കോര്‍പറേറ്റ് ഏജന്‍സി കരാര്‍ ഒപ്പുവച്ചു. സഹകരണത്തിന്റെ ഭാഗമായി എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ ആരോഗ്യ, അപകട, ഹോം, മോട്ടോര്‍, ട്രാവല്‍ തുടങ്ങിയ ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങള്‍ ഇനി വസ്തു, മറൈന്‍, എന്‍ജിനിയറിംഗ് തുടങ്ങിയ വാണിജ്യഉത്പന്നങ്ങളോടൊപ്പം ബാങ്ക് ഉപയോക്താക്കള്‍ക്കു ലഭ്യമാക്കും.