എച്ച്-1 ബി വീസ ക്വോട്ട ഇരട്ടിയാക്കണമെന്ന്
01:14 AM Jun 23, 2021 | Deepika.com
വാഷിംഗ്ടൺ: എച്ച്-1 ബി വീസ ക്വോട്ട ഇരട്ടിയാക്കണമെന്നും രാജ്യങ്ങൾക്കുള്ള ഗ്രീൻ കാർഡ് ക്വോട്ട പരിധി പിൻവലിക്കണമെന്നും യുഎസ് ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. വീസ നിയന്ത്രണങ്ങൾ മൂലം യോഗ്യരായ ഉദ്യോഗാർഥികളുടെ കുറവ് വ്യവസായ മേഖലയിൽ അനുഭവപ്പെടുന്നുണ്ട്. അതിനാൽ, യുഎസ് കോൺഗ്രസും ബൈഡൻ ഭരണകൂടവും വീസ നിയന്ത്രങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നും ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.