വെടിവയ്പ്; മൂന്നു മരണം
01:14 AM Jun 23, 2021 | Deepika.com
അർവാഡ (യുഎസ്): ഡെൻവറിനു സമീപം തോക്കുധാരി നടത്തിയ ആക്രമണത്തിൽ പോലീസുകാരനുൾപ്പെടെ രണ്ടു പേർ മരിച്ചു. അക്രമിയെ പോലീസ് വെടിവച്ച് കൊന്നു. അർവാഡ ഓൾഡ് ടൗണിലെ ലൈബ്രറിക്കു സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ആണ് ആക്രമണം ഉണ്ടായത്. പോലീസുകാരനും സമീപത്തുണ്ടായിരുന്ന വ്യക്തിക്കും നേരേ അക്രമി വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.