തിരുവനന്തപുരം: വ്യവസായ വകുപ്പിനു വേണ്ടി കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്) ഓണ്‍ലൈൻ വ്യാപാരത്തിനായുള്ള സംവിധാനമായി ഇപോർട്ടൽ (www.kerala emarket. com / www.keralaema rket. org / www.keralaemarket. kerala.gov.in ) രൂപീകരിച്ചു. ഈ വെബ്പോർട്ടലിലൂടെ കേരളത്തിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവരുടെ ഉൽപ്പന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ തലത്തിൽ വിപണി കണ്ടെത്തുവാൻ സാധിക്കും.
പോർട്ടൽ വികസിപ്പിച്ചതിലൂടെ സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആഗോള തലത്തിലുള്ള വ്യവസായികൾ /ബയർമാർ എന്നിവരുമായി ആശയവിനിമയം നടത്തുവാൻ സാധിക്കും. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന പോർട്ടലിലൂടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾ രജിസ്റ്റർ ചെയ്ത് അവരുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് പ്രചരിപ്പിക്കുവാൻ സാധിക്കും.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവരുടെ ഉത്്പന്നങ്ങൾ വിപണനം ചെയ്യാനും ഈ പോർട്ടൽ സഹായകരമാകും.
സവിശേഷതകൾ
വ്യവസായ സംരംഭങ്ങളെക്കുറിച്ചും അവരുടെ ഉത്പന്നങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ കേരള ഇമാർക്കറ്റ് പോർട്ടലിൽ ഉൾപ്പെടുത്തുന്നു. കേരള ഇമാർക്കറ്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംരംഭകർക്ക് യൂസർ ഐഡിയും പാസ്വേഡും നൽകും.
വിവിധ മേഖലകൾ / ഉൽപ്പന്നങ്ങൾ തരംതിരിച്ചുള്ള വിവരങ്ങൾ അറിയുവാൻ സാധിക്കും.
വ്യവസായ സംരംഭകർക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വ്യാപാര അന്വേഷണങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ദേശീയ അന്തർദേശീയതലത്തിൽ നേരിട്ടു ലഭിക്കുന്ന വ്യാപാര അന്വേഷണങ്ങളും കേരള ഇ-മാർക്കറ്റ് പോർട്ടലിൽ ലഭ്യമാകും.
ദേശീയ-അന്തർദേശീയ ബയർമാരിൽ നിന്നും നേരിട്ടുള്ള വാണിജ്യ അന്വേഷണങ്ങൾ ഈ ഓണ്‍ലൈൻ പോർട്ടൽ മുഖേന ലഭ്യമാകും.
ഹെൽപ് ലൈൻ നന്പർ: 09645741005 (രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെ).
കൂടുതൽ വിവരങ്ങൾക്ക്: വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം 695033, ഫോണ്‍: +91 471 2302774, ഫാക്സ്: +91 471 2305493.
കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്), 2, വിദ്യാനഗർ, പോലീസ് ഗ്രൗണ്ടിന് എതിർവശം, തൈയ്ക്കാട് പി.ഒ., തിരുവനന്തപുരം 695 014, ഫോണ്‍ / ഫാക്സ്:+91 471 2321882 / 2322883.
സംരംഭകർക്കു വിപണി കണ്ടെത്താൻ ബി2ബി വെബ് പോർട്ടൽ
10:50 PM Jun 22, 2021 | Deepika.com