കൊച്ചി: മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ നേടിയ 13.6 കോടി രൂപ അറ്റാദായത്തിന്റെ സ്ഥാനത്ത് കമ്പനി ഇക്കുറി നേടിയത് 8.9 കോടി അറ്റാദായം. മാര്‍ച്ച് 31നവസാനിച്ച സാന്പത്തികവര്‍ഷം കമ്പനി 52.2 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.
മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം മൊത്തം നല്കിയ വായ്പകള്‍ (മൊത്തം എയുഎം) 2088.5 കോടി വരും. 16.6 കോടി മതിയ്ക്കുന്ന അസൈന്‍ഡ് പോര്‍ട്ഫോളിയോ ഉള്‍പ്പെടെയാണിത്.
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ കമ്പനി 347.5 കോടിയുടെ വായ്പകളാണ് നല്‍കിയത്. ആ പാദത്തില്‍ നേടിയ മൊത്തവരുമാനം 146.9 കോടി. സ്ഥിതിഗതികള്‍ കുറച്ചൊക്കെ മെച്ചപ്പെട്ടെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം മൂലം ബിസിനസ് സാഹചര്യം ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്ന് മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് അറ്റാദായം 52.20 കോടി
11:18 PM Jun 20, 2021 | Deepika.com