വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിൽ അടിമത്തവിമോചനം പ്രഖ്യാപിക്കപ്പെട്ട 1865 ജൂൺ 19ന്റെ സ്മരണയ്ക്ക് ഫെഡറൽ ഹോളിഡേ പ്രഖ്യാപിക്കുന്നു. ഇതുപ്രകാരം രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും ജൂൺ 19ന് അവധിയായിരിക്കും. 14നെതിരേ 415 വോട്ടുകൾക്കാണ് കോൺഗ്രസ് ബിൽ പാസാക്കിയത്. ബില്ലിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവയ്ക്കുന്നതോടെ ഇതു നിയമമാകും. 11 സർക്കാർ പ്രഖ്യാപിത അവധികളാണ് അമേരിക്കയ്ക്കുള്ളത്.
1865ൽ ടെക്സസിലെ ഗാൽവെസ്റ്റണിൽ യൂണിയൻ ആർമി ജനറൽ ഗോർഡൻ ഗ്രാൻജറാണ് കറുത്തവർഗക്കാരെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കുന്ന ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. അന്നുമുതൽ ജൂൺ 19 ടെക്സസിൽ സ്റ്റേറ്റ് ഹോളിഡേ ആണ്.
ജൂൺടീൻത് ഫെഡറൽ ഹോളിഡേ: പ്രഖ്യാപനം ഉടൻ
12:56 AM Jun 18, 2021 | Deepika.com