പെട്രോളും ഡീസലും ജിഎസ്ടി പരിധിയിലാക്കണമെന്നു ഹര്‍ജി
12:55 AM Jun 18, 2021 | Deepika.com
കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി ചെയര്മാന് ഡോ. എം.സി. ദിലീപ് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിപണിയിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വില കൂട്ടുന്നത് സാധാരണക്കാരന്റെ സാമ്പത്തിക നില തകര്‍ക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.