മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ രണ്ടു മയക്കുമരുന്നു സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിനിടെ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫ്രാൻസിസ്കൻ വൈദികനായ ഫാ. ജോൺ ആന്റണി ഒറോസ്കോ(33) ആണ് വിശുദ്ധ കുർബാന അർപ്പിക്കാൻ പോകവെ വെടിവയ്പിൽ അകപ്പെട്ട് കൊല്ലപ്പെട്ടത്.
സക്കാത്തെക്കാസ് സംസ്ഥാനത്തെ ദെ ലാ സിയേറ ഇടവകയിലെ മൂന്നു ഫ്രാൻസിസ്കൻ വൈദികരിലൊരാളാണ് ഫാ. ഒറാസ്കോ. മെക്സിക്കോയിൽ 2012നുശേഷം 29 കത്തോലിക്കാ വൈദികരാണു കൊല്ലപ്പെട്ടത്.
മെക്സിക്കോയിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു
01:17 AM Jun 17, 2021 | Deepika.com