വത്തിക്കാൻ: ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിലെ പ്രഫ. ഡോ. തോമസ് കൊല്ലംപറന്പിൽ സിഎംഐ വത്തിക്കാനിൽ 2021 ഒക്ടോബറിൽ ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ദൈവശാസ്ത്രസമിതിയിൽ ഇന്ത്യയിൽനിന്നുള്ള അംഗമായി നിയമിതനായി. വത്തിക്കാനിലെ അന്തർദേശീയ ദൈവശാസ്ത്ര സമിതിയിൽ ഇതിനകം പ്രവർത്തിച്ചിട്ടുള്ള ഡോ. കൊല്ലംപറന്പിൽ അന്തർദേശീയ പ്രസിദ്ധനായ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകർത്താവുമാണ്.
22 അംഗങ്ങളുള്ള സിനഡിന്റെ ദൈവശാസ്ത്രസമിതിയിലെ ഏഷ്യയിൽനിന്നുള്ള മറ്റംഗങ്ങൾ ഫാ. വിമൽ തിരിമണ്ണ (ശ്രീലങ്ക), പ്രഫ. എസ്തേല്ലാ പടീല (ഫിലിപ്പൈൻസ്) എന്നിവരാണ്. സിനഡിന്റെ വിഷയം “സിനഡലായ തിരുസഭ: കൂട്ടായ്മ, പങ്കുചേരൽ, സുവിശേഷദൗത്യം’’ എന്നതാണ്. കത്തോലിക്കാസഭയുടെ രൂപതാതലം, പ്രാദേശികതലം, ദേശീയതലം, ഭൂഖണ്ഡതലം, അന്തർദേശീയതലം എന്നീ നിലകളിലുള്ള ചർച്ചകൾക്കും അഭിപ്രായരൂപീകരണത്തിനും ശേഷം സിനഡ് 2023 ഒക്ടോബറിൽ സമാപിക്കും.
റവ. ഡോ. തോമസ് കൊല്ലംപറന്പിൽ വത്തിക്കാനിൽ സിനഡിന്റെ ദൈവശാസ്ത്രസമിതി അംഗം
01:17 AM Jun 17, 2021 | Deepika.com