മുംബൈ: ബാങ്കിംഗ് ഓഹരികളുടെ പിൻബലത്തിൽ ഓഹരിവിപണിയിൽ കുതിപ്പ്. ബിഎസ്ഇ സെൻസെക്സ് 222 പോയിന്റ് ഉയർന്ന് പുതിയ റിക്കാർഡ് ക്ലോസിംഗ് നിരക്കായ 52,773 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 57 പോയിന്റ് നേട്ടത്തോടെ പുതിയ ക്ലോസിംഗ് റിക്കാർഡിട്ടു; 15869.
ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ കന്പനികളാണ് സെൻസെക്സ് നിരയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.
സൂചികകൾ പുതിയ ഉയരത്തിൽ
10:10 PM Jun 15, 2021 | Deepika.com