വായ്പ, നിക്ഷേപ വളര്‍ച്ച: മഹാരാഷ്ട്ര ബാങ്ക് ഒന്നാമത്
11:29 PM Jun 14, 2021 | Deepika.com
കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷം വായ്പയുടെയും നിക്ഷേപ വളര്‍ച്ചയുടെയും കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്. മൊത്തം വായ്പ 13.45 ശതമാനം വര്‍ധന രേഖപ്പെടുത്തി 1.07 ലക്ഷം കോടി രൂപയായി. കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകളില്‍ 24.47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം ബിസിനസ് 14.98 ശതമാനം ഉയര്‍ന്ന് 2.81 ലക്ഷം കോടി രൂപയായി. ബാങ്കിന്റെ മൊത്തം അറ്റാദായം 42 ശതമാനം ഉയര്‍ന്ന് 550.25 കോടി രൂപയായി. മുന്‍ വര്‍ഷം 388.58 കോടി രൂപയായിരുന്നു.