കൊച്ചി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറേജ് അധിഷ്ഠിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ ഡിജിബോക്സ് ആറു മാസം കൊണ്ടു 10 ലക്ഷത്തിലേറെ ഉപയോക്താളെ സ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2020 ഡിസംബറിലാണ് ഡിജിബോക്സ് അവതരിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ പദ്ധതികളുടെ ഭാഗമായാണ് പൂർണമായും ഇന്ത്യന്‍ ആയ ക്ലൗഡ് സ്റ്റോറേജ്, സാസ് സേവനങ്ങളുമായാണ് ഡിജിബോക്സ് അവതരിപ്പിച്ചത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സ്റ്റോറേജ് സംവിധാനമാണിത്. പ്രതിമാസ, വാര്‍ഷിക നിരക്കുകളില്‍ ഡിജിബോക്സ് സേവനം ലഭ്യമാണ്. ഏറ്റവും കുറഞ്ഞ മാസ നിരക്ക് 30 രൂപയാണ്.
10 ലക്ഷം ഉപയോക്താക്കളുമായി ഡിജിബോക്സ്
11:29 PM Jun 14, 2021 | Deepika.com