ഈ വർഷവും ഹജ്ജിനു നിയന്ത്രണം
12:58 AM Jun 13, 2021 | Deepika.com
ദുബായ്: ഈ വർഷം ഹജ്ജ് സൗദിയിലുള്ളവർക്കു മാത്രമെന്നു സൗദി അറേബ്യ. രാജ്യത്തുള്ള വിദേശികളടക്കമുള്ള 60,000 പേർക്കാണു ഹജ്ജ് തീർഥാടനത്തിന് അനുമതി ലഭിക്കുക. ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഹജ്ജ് തീർഥാടനത്തിൽ കോവിഡ് വാക്സിനെടുത്ത, 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണു പങ്കെടുക്കാവുക.