അമേരിക്കയിൽ വെടിവയ്പ്
12:58 AM Jun 13, 2021 | Deepika.com
ഓസ്റ്റിൻ: ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിനിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ 13 പേർക്കു പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പുലർച്ചെ 1.30 ആണ് ഓസ്റ്റിനിലെ ആറാം സ്ട്രീറ്റിൽ വെടിവയ്പുണ്ടായത്. ബാറുകൾക്കും റസ്റ്ററന്റുകൾക്കും പ്രസിദ്ധമാണിവിടം. അക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.