ജറുസലെം: ഇസ്രയേലിലെ പുതിയ സഖ്യസർക്കാരിന്റെ വോട്ടെടുപ്പ് ഇന്നു നടക്കും. ഇസ്രയേൽ പാർലമെന്റായ ക്നെസെത്തിൽ ഇന്നു നടക്കുന്ന വോട്ടെടുപ്പിൽ ഇടതു-വലതു പാർട്ടികളുടെ സഖ്യം ജയിച്ചാൽ ബെന്യാമിൻ നെതന്യാഹുവിനു പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകും.
പുതിയ സഖ്യത്തിലെ യാമിന പാർട്ടി നേതാവ് നാഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയാകും. അറബ് പാർട്ടി ഉൾപ്പെടെ ഏഴു പാർട്ടികളുടെ നേതൃത്വത്തിലാണു പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്.
ഇസ്രയേലിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്
12:58 AM Jun 13, 2021 | Deepika.com