സ്വര്‍ണവിലയില്‍ ഇടിവ്
12:55 AM Jun 13, 2021 | Deepika.com
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായി. കഴിഞ്ഞദിവസം ഗ്രാമിന് 30 രൂപ വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നലത്തെ വിലയിടിവ്.