കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആദ്യ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ക്രെഡായ്).
റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തി തുറന്നുകാട്ടുന്നതാണ് സര്‍വേയിലെ കണ്ടെത്തലുകള്‍. തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികള്‍, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിര്‍മാണ ചെലവിലെ വര്‍ധന തുടങ്ങിയവയാണ് ഡെവലപ്പര്‍മാര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന വെല്ലുവിളികള്‍. 217 നഗരങ്ങളില്‍നിന്നുള്ള 4,813 ഡെവലപ്പര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റിയല്‍ എസ്റ്റേറ്റ് മേഖലയെ സഹായിക്കുന്നതിന് അടിയന്തര സാമ്പത്തിക ഉത്തേജനം നല്കാൻ സര്‍ക്കാരിനോട് ക്രെഡായ് അഭ്യര്‍ഥിച്ചു.
റിയല്‍ എസ്റ്റേറ്റ് മേഖല കനത്ത വെല്ലുവിളി നേരിടുന്നെന്നു സർവേ
12:55 AM Jun 13, 2021 | Deepika.com