ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ കാസ്റ്റിലോ വിജയത്തിനരികെ. പകുതിയലധികം വോട്ടുകളും എണ്ണിത്തീർന്നതോടെ ഫ്രീ പെറു പാർട്ടി നേതാവ് പെഡ്രോ കാസ്റ്റിലോ വിജയം അവകാശപ്പെട്ട് ഇന്നലെ രംഗത്തെത്തി. മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറിയുടെ മകളും പോപ്പുലർ ഫോഴ്സ് പാർട്ടി നേതാവുമായ കെയ്കോ സോഫിയ ഫുജിമോറിയാണ് എതിർസ്ഥാനാർഥി.
രണ്ടുഘട്ടമായാണ് പെറുവിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അഞ്ചുവർഷത്തിനിടെ നാലു പ്രസിഡന്റുമാരാണ് പെറുവിൽ അധികാരത്തിലിരുന്നത്.
പെറു പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പെഡ്രോ കാസ്റ്റിലോ മുന്നിൽ
11:49 PM Jun 09, 2021 | Deepika.com