വണ്ടര്‍ലാ ഡിസ്കൗണ്ട് ഓഫര്‍ 13 വരെ
11:51 PM Jun 08, 2021 | Deepika.com
കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്സ് ടിക്കറ്റ് നിരക്കുകളില്‍ പ്രഖ്യാപിച്ച 50 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട് ഓഫര്‍ ഈ മാസം 13 വരെ നീട്ടി. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് യഥാര്‍ഥ നിരക്കില്‍ നിന്ന് 50 ശതമാനം വരെ ഇളവുണ്ടാകും. പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ഒരാള്‍ക്ക് 699 രൂപയ്ക്ക് (ജിഎസ്ടി ഉള്‍പ്പെടെ) ലഭിക്കും. വണ്ടര്‍ലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകളില്‍ ഈ ഓഫറുണ്ട്.