കൊച്ചി: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ 1.65 കോടി രൂപയുടെ കൂടി സഹായവുമായി പ്രോവെറ്റ് ആനിമല്‍ ഹെല്‍ത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.51 കോടി രൂപയുടെ വെറ്ററിനറി മരുന്നുകളും ഫീഡ് സപ്ലിമെന്റുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതോടെ കമ്പനിയുടെ കോവിഡ് സഹായം 4.16 കോടി രൂപയായി.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള വെറ്ററിനറി ആശുപത്രികള്‍ വഴിയാണു കര്‍ഷകര്‍ക്ക് സൗജന്യമായി മരുന്നുകളും ഫീഡ് സപ്ലിമെന്റുകളും ലഭ്യമാക്കുക. നാലാം ഘട്ടത്തില്‍ 51 ഉത്പന്നങ്ങളാണ് കര്‍ഷകര്‍ക്കായി നീക്കിവച്ചിട്ടുള്ളതെന്ന് പ്രോവെറ്റ് ആനിമല്‍ ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടര്‍ സി.കെ. സ്റ്റീഫന്‍ പറഞ്ഞു. ഇന്ത്യ കൂടാതെ നാലു രാജ്യങ്ങളില്‍കൂടി പ്രോവെറ്റിന് സാന്നിധ്യമുണ്ട്. കര്‍ഷകരാണ് തങ്ങളുടെ വളര്‍ച്ചയ്ക്കു പിന്നിലെന്നും പ്രതിസന്ധി കാലത്തു അവരെ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
മൃഗസംരക്ഷണ മേഖലയില്‍ പ്രൊവെറ്റിന്റെ സഹായം 4.16 കോടിയായി
11:51 PM Jun 08, 2021 | Deepika.com