ഇറാക്കിൽ സീനിയർ ഇന്റലിജൻസ് ഓഫീസർ കൊല്ലപ്പെട്ടു
12:03 AM Jun 08, 2021 | Deepika.com
ബാഗ്ദാദ്: ഇറാക്കിൽ സീനിയർ ഇന്റലിജന്റ് ഓഫീസർ നെബ്രാസ് അബു അലി വെടിയേറ്റു കൊല്ലപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കിഴക്കൻ ബാഗ്ദാദിലായിരുന്നു സംഭവമെന്ന് അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നു. ഇറാക്കിൽ ഈയിടെ നിരവധി ആക്രമണപദ്ധതികൾ ഇറാക്ക് ഇന്റലിജൻസ് സർവീസ് വിഫലമാക്കിയിരുന്നു.