തായ്പെയ്: ചൈനയുടെ എതിര്‍പ്പ് മറികടന്ന് അമേരിക്ക തായ്വാന് ഏഴരലക്ഷം ഡോസ് കോവിഡ് വാക്സിന് നല്‍കും. നേരത്തെ കോവിഡ് വാക്സിന് വാങ്ങുന്നത് ചൈന തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച് തായ്വാന് രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നു തങ്ങളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളതെന്നും കോവിഡ് വാക്സിന് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിക്കുന്നതിനെ ചൈന തടയുകയാണെന്നും തായ്വാന് വിദേശകാര്യ മന്ത്രി നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തായ്വാനു വാക്സിനുകള്‍ നല്കാന് അമേരിക്ക തീരുമാനിച്ചത്.
കഴിഞ്ഞയാഴ്ച ലോകത്ത് വാക്സിന് ക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് അമേരിക്ക തീരുമാനിച്ചിരുന്നു. ഇതില്‍ തായ്വാനും ഉള്‍പ്പെട്ടിരുന്നു.
തായ്വാന് ഒരു സ്വതന്ത്ര രാജ്യമല്ലെന്നും ചൈനയുടെ അവിഭാജ്യഘടകമാണെന്നുമാണ് ചൈനയുടെ നിലപാട്. കൊറോണ വാക്സിനിലൂടെ മറ്റൊരു സ്വതന്ത്രചിന്ത എന്ന സ്വപ്നം മറക്കാനുമാണ് ചൈനയുടെ വിദേശകാര്യ വക്താവ് ലിജിയാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. തായ്വാന് ചൈനയുടെ വാക്സിന് മാത്രം വാങ്ങിയാല്‍ മതിയെന്നും മറ്റൊരു വിദേശ രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇത്തരത്തിലുള്ള ഏതു നീക്കത്തിനും ബെയ്ജിംഗിന്റെ എതിര്‍പ്പു നേരിടേണ്ടിവരുമെന്നും വക്താവ് പ്രതികരിച്ചു. ലോകാരോഗ്യ അസംബ്ലിയില്‍ തായ്വാന് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭിക്കുന്നതിലും ചൈനയ്ക്ക് എതിര്‍പ്പുണ്ട്.
തായ്വാന് അമേരിക്ക ഏഴരലക്ഷം കോവിഡ് വാക്സിന് നല്‍കും
01:00 AM Jun 07, 2021 | Deepika.com