കൊളംബോ: കൊളംബോ തുറമുഖത്തിനു സമീപം തീപിടിച്ചു മുങ്ങിയ ചരക്കു കപ്പലിന്റെ ഡേറ്റാ റിക്കോർഡർ കണ്ടെത്തി. കപ്പൽ മുങ്ങിയ സ്ഥലത്തു രാസവസ്തു, എണ്ണച്ചോർച്ച കണ്ടെത്തിയിട്ടില്ല. ശ്രീലങ്കൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, പ്രദേശിക ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ഗുജറാത്തിൽനിന്ന് കൊളംബോയിലേക്കുസൗന്ദര്യവർധക വസ്തു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുമായി പോവുകയായിരുന്ന എംവി എക്സ്-പ്രസ് പേൾ കപ്പലിന് കൊളംബോ തുറമുഖത്തിനു സമീപം നങ്കൂരമിട്ടിരിക്കേ മേയ് 20നാണ് തീപിടിച്ചത്.
ഇന്ത്യക്കാരുൾപ്പെടെയുള്ള കപ്പലിലെ 25 ജീവനക്കാരെ മേയ് 21 രക്ഷപ്പെടുത്തി. കപ്പലിലെ കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക്കും നൈട്രിക് ആസിഡും ഉണ്ടായിരുന്നു.
ലങ്കൻ തീരത്ത് മുങ്ങിയ ചരക്കു കപ്പലിന്റെ ഡേറ്റാ റിക്കോർഡർ കണ്ടെത്തി
01:00 AM Jun 07, 2021 | Deepika.com