റിയല്‍മി പുതിയ മോഡൽ പുറത്തിറക്കി
12:39 AM Jun 06, 2021 | Deepika.com
കൊച്ചി: മികച്ച സാങ്കേതിക മേന്മകളോടെ റിയല്‍മി എക്സ്7 മാക്സ് 5ജി ഫോണും സ്മാര്‍ട്ട് ടിവി 4കെയും പുറത്തിറങ്ങി. രാജ്യത്ത് ആദ്യമായി മീഡിയാടെക് ഡൈമന്‍സിറ്റി 1200 5ജി പ്രൊസസര്‍ റിയല്‍മി എക്സ്7 മാക്സ് 5ജിയുടെ പ്രത്യേകതയാണ്. 8ജിബി ഫോണിന് 26,999 രൂപയാണു വില. 12ജിബി ഫോണിന് 29,999 രൂപയും. ഫ്ളിപ്കാര്‍ട്ടിലും പ്രധാന സ്റ്റോറുകളിലും ലഭ്യമാണ്.