അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്ക് 10 കോടി
02:16 AM Jun 05, 2021 | Deepika.com
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ അതിദാരിദ്യ്ര ലഘൂകരണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതു സംബന്ധിച്ച സർവേ നടത്താനും ക്ലേശ ഘടകങ്ങൾ നിർണയിക്കാനും ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുമാണിത്. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാകും അതി ദാരിദ്യ്ര ലഘൂകരണ പദ്ധതി നടപ്പാക്കുക. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിനുള്ള ഹെൽത്ത് ഗ്രാന്റായി 2968 കോടി ലഭിക്കും. അതിൽ 2021-22 ലെ 559 കോടി രൂപ പ്രാദേശിക സർക്കാരുകൾക്കു ലഭ്യമാക്കും.