അസാദിനു നാലാം വട്ടവും വിജയം
11:27 PM May 28, 2021 | Deepika.com
ഡമാസ്കസ്: സിറിയൻ പ്രസിഡന്റ് ബാഷർ അസാദ് നാലാം വട്ടവും തെരഞ്ഞെടുപ്പിൽ വിജയിച്ചു. വിമതരും സൈന്യവും തമ്മിൽ പത്തുവർഷമായി യുദ്ധം നടക്കുന്ന സിറിയയിൽ 95.1 ശതമാനം വോട്ട് നേടിയാണ് അസാദ് വിജയിച്ചത്. ഏഴു വർഷമാണു കാലാവധി. വിമതരുടെയും കുർദുകളുടെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുള്ളവർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.