പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും വിട്ടയച്ചു
11:43 PM May 27, 2021 | Deepika.com
ബമാകോ: സൈന്യം ഭരണം പിടിച്ച മാലിയിൽ മുൻ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തടവിൽനിന്ന് വിട്ടയച്ചു. മാലിയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനെത്തിയ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ബാഹ് എൻ ഡെ, പ്രധാനമന്ത്രി മോക്ടാർ ഓൻ എന്നിവർ രാജിവച്ചതിനെത്തുടർന്നാണ് തടവിൽനിന്നു മോചിപ്പിച്ചത്.