ഇന്ധനവില വീണ്ടും വര്‍ധിച്ചു
10:23 PM May 27, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്നലെ ഉയർന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 94 രൂപ പിന്നിട്ടു. 94.06 രൂപയാണു കൊച്ചിയിലെ ശരാശരി പെട്രോള്‍ വില. ഡീസല്‍ വില 89.44 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 95.66 രൂപയും ഡീസലിന് 90.94 രൂപയുമാണ്.