സൗജന്യ വീഡിയോ ടെലി കണ്‍സള്‍ട്ടേഷനുമായി ആസ്റ്റര്‍
11:54 PM May 26, 2021 | Deepika.com
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍ രാജ്യത്തെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി സൗജന്യ വീഡിയോ ടെലി കണ്സള്ട്ടേഷന് സേവനം ഒരുക്കുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ പിന്തുണയോടെയാണു പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് tsaerdmhealthcare. com എന്ന ലിങ്ക് വഴിയോ ആസ്റ്റര്‍ ഇ കണ്‍സള്‍ട്ടന്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ സേവനം പ്രയോജനപ്പെടുത്താം. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകുന്നേരം 5.30 വരെ സേവനം ലഭ്യമാകും.