ഇസ്രയേലിനു പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ

11:23 PM May 18, 2021 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ: റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നും ജ​​​​ന​​​​ങ്ങ​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും ഇ​​​​സ്ര​​​​യേ​​​​ലി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​മു​​​​ണ്ടെ​​​​ന്നു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ. ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ന്യാ​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യി ബൈ​​​​ഡ​​​​ൻ ഫോ​​​​ണി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ജ​​​​റൂസ​​​​ലെമി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ക​​​​ല​​​​ഹ​​​​ത്തെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി നേ​​​​രി​​​​ട്ട ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ ബൈ​​​​ഡ​​​​ൻ പ്ര​​​​ശം​​​​സി​​​​ച്ചു. റോ​​​​ക്ക​​​​റ്റ് ആ​​​​ക്ര​​​​മ​​​​ണത്തെ പ്ര​​​​തി​​​​രോധിക്കാ​​​​നു​​​​ള്ള ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് യു​​​​എ​​​​സ് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഹ​​​​മാ​​​​സി​​​​ന്‍റെ തീ​​​​വ്ര​​​​വാ​​​​ദ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഗാ​​​​സാ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​രു നേ​​​​താ​​​​ക്ക​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്​​​​തു.

സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ അ​​​​യ​​​​വു​​​വ​​​രു​​​ത്തി വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ത്തു​​​വാ​​​ൻ, ഈ​​​​ജി​​​​പ്തു​​​​മാ​​​​യും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ മ​​​റ്റ് അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യും യു​​​​എ​​​​സ് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​താ​​​യി വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.