സ്വര്‍ണവില പവന് 240 രൂപ കൂടി
11:10 PM May 18, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,545 രൂപയും പവന് 36,360 രൂപയുമായി. തുടര്‍ച്ചയായ നാലാം വ്യാപാരദിനത്തിലും സ്വര്‍ണവില കൂടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.