കൊച്ചി: കോവിഡ് പ്രതിരോധത്തിനായി ജില്ലയിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവശ്യസേവനമെന്ന നിലയില്‍ കുട്ടനെല്ലൂരിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധി തുറന്നു പ്രവര്‍ത്തിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലോക്ഡൗണ്‍ കാലയളവിലും ഔഷധി പ്രവര്‍ത്തിച്ചിരുന്നു. ബ്രേക്ക് ദി ചെയിന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സ്ഥാപനം ജീവനക്കാര്‍ക്ക് തിരിച്ചറിയൽ രേഖകളും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പില്‍നിന്നു കോവിഡ് പ്രതിരോധത്തിനു സഹായിക്കുന്ന മരുന്നുകള്‍ക്കുള്ള ഓര്‍ഡറുകള്‍ സമയബന്ധിതമായി നിര്‍മിച്ച് വിതരണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും എംഡി പറഞ്ഞു.
പകല്‍, രാത്രി ഷിഫ്റ്റുകളിലായി ഫാക്ടറിയില്‍ മരുന്നു നിര്‍മാണം നടന്നുവരുന്നുണ്ട്. ഓര്‍ഡര്‍ നല്‍കിയിട്ടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ക്കും, തൊള്ളായിരത്തോളം വരുന്ന സംസ്ഥാനത്തെ ഔഷധി ഡീലര്‍മാര്‍ക്കും മരുന്ന് നിര്‍മിച്ച് വിതരണം ചെയ്യുന്ന നടപടി പൂര്‍ത്തീകരിച്ചു വരികയാണ്. തൃശൂരിലെ ഔഷധി പഞ്ചകര്‍മ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം ജില്ലയിലെ പത്തനാപുരം, കണ്ണൂര്‍ ജില്ലയിലെ പരിയാരം എന്നിവിടങ്ങളിലെ ഔഷധി സബ് സെന്ററുകൾ, തിരുവനന്തപുരത്തെ മുട്ടത്തറയിലെ ഔഷധി പ്രൊഡക്ഷന്‍ യൂണിറ്റ് എന്നിവയും ലോക്ഡൗണിൽ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രിപ്പിള്‍ ലോക്ഡൗണിലും തുറന്നു പ്രവർത്തിച്ച് ഔഷധി
11:10 PM May 18, 2021 | Deepika.com