കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ 426.81 കോടി രൂപ മൊത്തം വരുമാനം നേടി. 2019-20 സാമ്പത്തിക വര്‍ഷത്തെ 306.37 കോടിരൂപയില്നിന്നു 39 ശതമാനം വര്‍ധന. നികുതിക്കു മുന്‍പുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വര്‍ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നതു 163 ശതമാനം വര്‍ധിച്ച് 123 കോടിയിലെത്തി.
ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് രണ്ടു രൂപ (200%) എന്ന നിരക്കില്‍ ഈ വര്‍ഷത്തെ അവസാന ലാഭവിഹിതം നല്കാന് ബോര്‍ഡ് ശിപാര്‍ശ ചെയ്തു. 2020 നവംബറില്‍ ബോര്‍ഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.
2020-21 വര്‍ഷത്തെ മൊത്തം ലാഭവിഹിതമായി 3.50 രൂപ (350%) നല്കുമെന്നു ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന് പറഞ്ഞു.
2021 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. ഇക്കഴിഞ്ഞ വര്‍ഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേര്‍ക്കാന്‍ കമ്പനിക്കു സാധിച്ചു. മൊത്തം ഇടപാടുകാരുടെ എണ്ണം ഇതോടെ 11,10,000 ആയി.
ജിയോജിത് അറ്റാദായം 123 കോടി
10:56 PM May 17, 2021 | Deepika.com