ഫ്ളോറിഡ: മെക്സിക്കോയുടെ ആൻഡ്രിയ മെസ 2020 മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ അഡ്ലൈൻ കാസ്റ്റലീനോയ്ക്കു നാലാം സ്ഥാനം ലഭിച്ചു. ഹോളിവുഡിലെ സെമിനോൾ ഹാർഡ് റോക്ക് ഹോട്ടലിൽ ഞായറാഴ്ച രാത്രിയാണ് മത്സരം നടന്നത്. കോവിഡ് മഹാമാരിയെത്തുടർന്ന് 2020 ലെ സൗന്ദര്യമത്സരം ഈ വർഷത്തേക്കു മാറ്റുകയായിരുന്നു.
2019 ലെ വിജയി ദക്ഷിണാഫ്രിക്കയുടെ സോസിബിനി തുൻസി ഇരുപത്തിയാറുകാരിയായ മെസയെ വിജയകിരീടം അണിയിച്ചു. രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നെങ്കിൽ കോവിഡിനെ അങ്ങനെ നേരിടുമെന്നുള്ള വിധികർത്താക്കളുടെ ചോദ്യത്തിന് ഈ അവസ്ഥ നേരിടാൻ മികച്ച മാർഗമില്ലെന്നു മെസ മറുപടി നൽകി.
ആൻഡ്രിയ മെസ മിസ് യൂണിവേഴ്സ്
10:46 PM May 17, 2021 | Deepika.com