നേപ്പിഡോ: മ്യാൻമറിലെ പട്ടാള ദുർഭരണത്തിനെതിരേ എല്ലാവരും ശബ്ദമുയർത്തണമെന്ന് മ്യാൻമറിൽനിന്നുള്ള മിസ് യൂണിവേഴ്സ് മത്സരാർഥി.
മത്സരത്തിൽ ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂം അവാർഡ് നേടിയ തുസാർ വിന്റ് ല്വിന്റാണ് മ്യാൻമറിനുവേണ്ടി സംസാരിക്കൂ എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് വേദിയിലെത്തിയത്.
ഓരോ ദിവസവും സൈന്യത്തിന്റെ വെടിയേറ്റുമരിക്കാനാണ് ഞങ്ങളുടെ ദുർവിധി. എല്ലാവരും ഞങ്ങൾക്കുവേണ്ടി ശബ്ദിക്കൂ എന്നു വേദിയിൽനിന്നുകൊണ്ട് തുസാർ പറഞ്ഞു.
ഫ്ളോറിഡയിലെ സെമിനോൾ ഹാർഡ് റോക് ഹോട്ടലിലാണ് ലോക യൂണിവേഴ്സ് മത്സരം നടക്കുന്നത്. അവസാനവട്ട മത്സരത്തിൽനിന്ന് തുസാർ പുറത്തായിരുന്നു.
മ്യാൻമറിനുവേണ്ടി ശബ്ദിക്കൂ: മിസ് യൂണിവേഴ്സ് മത്സരാർഥിയുടെ അഭ്യർഥന വൈറലായി
10:46 PM May 17, 2021 | Deepika.com