ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനിൽനിന്നുള്ള യുഎസ് സേനാ പിൻമാറ്റത്തെ വിമർശിച്ച ചൈന, മേഖലയിൽ സമാധാനത്തിനായി യുഎൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പറഞ്ഞു. അമേരിക്കയുടെ സേനാ പിൻമാറ്റം തിടുക്കത്തത്തിലായിരുന്നെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു.
യുഎസ് സേനാ പിൻമാറ്റം അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര സമാധാനത്തെയും മേഖലയിലെ സ്ഥിരതയെയും പ്രതികൂലമായി ബാധിച്ചതായും വാംഗ് യി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ യുഎൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കമെന്ന് അദ്ദേഹം പറഞ്ഞതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിലെ യുഎസ് സേനാ പിൻമാറ്റത്തെ വിമർശിച്ച് ചൈന
12:19 AM May 17, 2021 | Deepika.com